വീട്ടില്‍ വെള്ളം കയറി; യുവതി കുഴഞ്ഞുവീണു മരിച്ചു

0
55

വയനാട്; വയനാട്ടില്‍ വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് യുവതി കുഴഞ്ഞുവീണുമരിച്ചു. കാക്കത്തോട്ടെ ബാബുവിന്റെ ഭാര്യ മുത്തുവാണ് മരിച്ചത്. വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്. മഴക്കെടുതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. റവന്യൂമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.