ശ്രീറാം വെങ്കിട്ടരാമന് ഒന്നും ഓർമ്മയില്ല; റെട്രൊഗ്രേഡ് അംനേഷ്യയെന്ന് ഡോക്ടര്‍മാര്‍

0
148

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് മറവിരോഗമെന്ന് ഡോക്ടർമാർ. ഏതെങ്കിലും ഒരു പ്രത്യേക സംഭവം പൂർണമായും ഓർത്തെടുക്കാൻ പറ്റാത്ത ‘റെട്രോഗേഡ് അംനീഷ്യ’ എന്ന അവസ്ഥയെയാണ് ശ്രീറാം വെങ്കിട്ടരാമന് എന്നാണ് ഡോക്ടര്‍മാര്‍മാരുടെ നിഗമനം.

ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണിതെന്നാണ് ഡോക്ടറര്‍മാര്‍ പറയുന്നത്. ഒരു പക്ഷെ സംഭവത്തെ കുറിച്ച് എന്നന്നേക്കുമായി മറന്ന് പോകാനും ചിലപ്പോൾ സമ്മര്‍ദ്ദം ഒഴിയുമ്പോൾ പതിയെ ഓര്‍ത്തെടുക്കാനും കഴിഞ്ഞേക്കും എന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെന്നും മാനസികാരോഗ്യ വിദഗ്ധന്‍റെ സേവനം ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതര്‍ നേരത്തെ വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറവിരോഗം സ്ഥിതീകരിച്ചത്. ഇത് കേസന്വേഷണത്തെ നാദിക്കുമെന്ന ആശങ്കയും ഉണ്ട്.

കേസിൽ ശ്രീറാം വെങ്കിട്ടരാമന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അടിയന്തരമായി ജാമ്യം റദ്ദാക്കാൻ പറ്റില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. മാത്രമല്ല അപകടമുണ്ടാക്കി മണിക്കൂറുകൾക്ക് ശേഷവും രക്തപരിശോധന പോലും നടത്താൻ തയ്യാറാകാതെ തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നതിന് പൊലീസിനെതിരെ അതിരൂക്ഷമായ വിമര്‍ശനവും ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി.