സംസ്ഥാനത്ത് കനത്തമഴ; ഏഴ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

0
59

കൊച്ചി; സംസ്ഥനത്ത് കനത്ത മഴ തുടരുകയാണ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട്, കാസര്‍ഗോഡ്, കോട്ടയം ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് അവധി.

 പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

കനത്ത മഴ തുടരുന്നതിനാല്‍ ബുധനാഴ്ച രാത്രി തന്നെ അഞ്ചുജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കാസര്‍കോട്, കോട്ടയം ജില്ലകളില്‍ ഇന്ന്‌ രാവിലെയാണ് അവധി പ്രഖ്യാപിച്ചത്.