ഹഷീം അംല അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

0
195

ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഹഷീം അംല അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായ അംലയുടെ വിരമിക്കല്‍ പ്രഖ്യാപനം തീര്‍ത്തും അപ്രതീക്ഷിതമാണ്. 2004ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആയി അരങ്ങേറിയ ആംല ടെസ്റ്റിലും ഏകദിനത്തില്‍ ട്വി20യിലുമൊക്കെ സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു കരിയറില്‍ ഉടനീളം കാഴ്ചവെച്ചത്.

15 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ 359 മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ജേഴ്സിയില്‍ അംല കളിച്ചു. 2004 ല്‍ ഇന്ത്യയ്ക്കെതിരെ കൊല്‍ക്കത്തയില്‍ വെച്ച്‌ നടന്ന ടെസ്റ്റ് മത്സരത്തില്‍ കളിച്ചായിരുന്നു അംല അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്.