അതിതീവ്രമഴക്ക് സാധ്യത; 9 ജില്ലകളില്‍ റെഡ് അലര്‍ട്ട്

0
32

കേരളത്തിൽ അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രം. ഇതേ തുടർന്ന് എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌. 11 ജില്ലകളിൽ പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കേരളതീരത്ത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്രർ വരെ വേഗതയിലുളള കാറ്റ് ഉണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്നു മുതൽ മൂന്നര മീറ്രർവരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാവുമെന്നതിനാൽ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പ് ഉണ്ട്.