
മലപ്പുറത്തെ കവളപ്പാറയിൽ ഉരുൾപൊട്ടി ഉണ്ടായത് വൻ ദുരന്തം. പ്രദേശത്ത് ഉണ്ടായിരുന്ന എഴുതോളം വീടുകളിൽ മുപ്പതെണ്ണവും ഉരുൾപ്പൊട്ടലിൽ മണ്ണിനടിയിലായ അവസ്ഥയിലാണ്. അമ്പതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാര് പറയുന്നത്. അതിനിടെ കവളപ്പാറയിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ഒരു സ്ത്രീയുടെയും രണ്ടു കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മാതി, ചെറുമകൻ ഗോകുൽ എന്നിവരും അഞ്ച് വയസുകാരനായ മറ്റൊരു കുട്ടിയുടെയും മൃതദേഹമാണ് കിട്ടിയത്
ഇന്നലെ രാത്രി എട്ടുമണിയേടുകൂടിയാണ് പ്രദേശത്ത് ഉരുൾപ്പൊട്ടലുണ്ടായതെങ്കിലും ഇന്ന് ഉച്ചയോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പ്രദേശത്തു ശക്തമായ മഴ പെയ്യുന്നതിനാൽ രക്ഷാപ്രവർത്തനവും നിർത്തിവച്ചു. ശനിയാഴ്ച രാവിലെ വീണ്ടും തെരച്ചിൽ തുടരും. അൻപതോളം പേർ മണ്ണിനടിയിൽ കുടുങ്ങിക്കടപ്പുണ്ടെന്നാണ് സംശയിക്കുന്നത്. സ്ഥലത്തെ മുപ്പതോളം വീടുകൾ മണ്ണിനടിയിലായി. ഈ വീടുകളിലുണ്ടായിരുന്നവരെക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഇവരെ ബന്ധുവീടുകളിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ ഇവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടതിനാൽ കവളപ്പാറയിൽ എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.