കോണ്ടൂര്‍ കനാലിന്‍റെ തകരാര്‍ എത്രയും വേഗം പരിഹരിക്കണം: കേരളം തമിഴ്നാടിന് കത്തയച്ചു

0
23

തിരുവനന്തപുരം: തകര്‍ന്നു കിടക്കുന്ന തമിഴ്നാട്ടിലെ കോണ്ടൂര്‍ കനാല്‍ കേടുപാടുകൾ തീർത്ത് അടിയന്തരമായി പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാരിന് കത്തയച്ചു.

കനാല്‍ തകര്‍ന്നതിനാല്‍ ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ വെള്ളം എത്തുകയാണ്. പ്രളയം മൂലം നിറഞ്ഞുകവിയുന്ന ചാലകുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനും നാശനഷ്ടങ്ങള്‍ക്കും ഇത് ഇടയാക്കുകയാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് കോണ്ടൂര്‍ കനാലിന്‍റെ അറ്റകുറ്റപണി നടത്തണമെന്ന് തമിഴ്നാട് പൊതുമരാമത്ത് സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.