പാളത്തിൽ വെള്ളം കയറി: ഷൊർണ്ണൂർ – കോഴിക്കോട് റൂട്ടിൽ ട്രയിൻ ഗതാഗതം നിർത്തിവച്ചു

0
36

തിരുവനന്തപുരം: ശക്തമായ മഴയിൽ പാളത്തിൽ വെള്ളം കയറിയതിനാൽ കല്ലായിഫറോക് ഷൊർണുർ ഭാഗത്തേക്കും, കണ്ണൂർഭാഗത്തേക്കും ഉള്ള ട്രെയിൻ സർവീസുകൾ താത്കാലികമായി നിർത്തി വെച്ചിരിക്കുന്നു.

പള്ളിപ്പുറം ട്രാക്കിൽ വെള്ളം കയറിയതിനാൽ ഷൊർണ്ണൂർ – കുറ്റിപ്പുറം റൂട്ടിൽ ട്രയിൻ ഗതാഗതം നിർത്തിവെച്ചു, ഷൊർണ്ണൂർ – കോഴിക്കോട് റൂട്ടിൽ ട്രയിൻ ഗതാഗതം നിർത്തിവച്ചിട്ടുണ്ട്
തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേക്ക് ഉടൻ ട്രെയിൻ ഉണ്ടാകില്ല എന്നും, കോട്ടയം പാസഞ്ചർ എത്തിയ ശേഷം കൊല്ലം വരെ വിടുന്ന കാര്യം ആലോചനയിൽ ആണെന്നും തിരുവനന്തപുരം സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു