ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ്ദം; തി​ങ്ക​ളാ​ഴ്ച​യോ​ടെ മ​ഴ വീണ്ടും ശ​ക്തി​പ്പെ​ടും

0
31

തി​ങ്ക​ളാ​ഴ്ച​യോ​ടെ മ​ഴ വീ​ണ്ടും ശ​ക്തി​പ്പെ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വെ​ള്ളി​യാ​ഴ്ച​യോ​ടെ മഴയ്ക്ക് അൽപ്പം ശമനം ഉണ്ടാകുമെങ്കിലും, ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ്ദം രൂപപ്പെടുന്നതോടെ തിങ്കളാഴ്ച വീ​ണ്ടും മഴ ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണ് കേന്ദ്ര കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ്ദം ശ​ക്തി​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ക​ന​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കൃ​ത്യ​മാ​യ വി​വ​രം തി​ങ്ക​ളാ​ഴ്ച​യോ​ടെ അ​റി​യാ​മെ​ന്നു​മാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ക്കു​ന്ന​ത്.

അതേസമയം നിലമ്പൂർ ഭൂദാനത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ മുപ്പതോളം കുടുംബങ്ങൾ കുടുങ്ങികിടക്കുകയാണെന്ന് റിപ്പോർട്ട്. ഇവിടുന്നു 40 പേരെ കാണാനില്ലെന്നും റിപ്പോട്ട് ഉണ്ട്. പത്തോളം വീടുകൾ മണ്ണിനടിയിലായി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നാട്ടുകാരും പൊലീസും ദുരന്തനിവാരണസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

സം​സ്ഥാ​ന​ത്തെ ഏ​ഴ് ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു