മലപ്പുറം ഭൂദാനത്ത് വന്‍ ഉരുള്‍ പൊട്ടല്‍; നിരവധി വീടുകള്‍ മണ്ണിനടിയില്‍

0
79

നിലമ്പൂര്‍; മലപ്പുറം നിലമ്പൂര്‍ ഭൂദാനത്ത് വന്‍ ഉരുള്‍പൊട്ടല്‍. ഒരു പ്രദേശമാകെ മണ്ണിനടിയിലാണ് . നിരവധി വീടുകള്‍ മണ്ണിനടിയിലായതായാണ് വിവരം. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത് അല്‍പസമയം മുന്‍പാണ്.

ഇന്നലെ രാത്രി ഒരു മല മുഴുവനായി ഇടിഞ്ഞ് വീഴുകയായിരുന്നു. ഏകദേശം 60ഓളം കുടുംബങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.പ്രദേശത്തേക്കുള്ള റോഡ് ഇടിഞ്ഞതിനാല്‍ സംഭവസ്ഥലത്തേക്ക് ഏറെ വൈകിയാണ് ആളുകള്‍ക്ക് എത്തിച്ചേരാനായത്‌.