
ചെന്നൈ: വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ഥി കതിര് ആനന്ദ് 8141 വോട്ടുകള്‍ക്കു ജയിച്ചു. അണ്ണാഡിഎംകെ പിന്തുണയോടെ മല്‍സരിച്ച പുതിയ നീതി കക്ഷി എ.സി.ഷണ്മുഖത്തെയാണു തോല്‍പ്പിച്ചത്. ഡിഎംകെ സ്ഥാനാര്‍ഥിയുടെ അടുത്ത അനുയായിയുടെ വീട്ടില്‍ നിന്നു 11 കോടി കണ്ടെടുത്തതിനെത്തുടര്ന്നാണു ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ഈ മാസം അഞ്ചിലേക്കു മാറ്റിയത്. ഇതോടെ,തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങില്‍ 38 എണ്ണം ഡിഎംകെ മുന്നണി സ്വന്തമാക്കി .72% പോളിങ്ങാണുണ്ടായത്.
വെല്ലൂരില്‍ പ്രചാരണ സമയത്തെ ചൂടേറിയ ചര്‍ച്ചയായിരുന്നു മുത്തലാഖും യുഎപിഎ ബില്ലടക്കം . ബിജെപിയെ പൂര്‍ണ്ണമായി മാറ്റിനിര്‍ത്തിയായിരുന്നു അണ്ണാഡിഎംകെ പ്രചാരണം നടത്തിയത്.വെല്ലൂരില്‍ വിജയിച്ചതോടെ തമിഴ്നാട്ടില്‍ നിന്ന് ഡിഎംകെയ്ക്ക് 38 ലോക്സഭാ എംപിമാരായി.