ശ്രീറാം വെങ്കിട്ട രാമന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ വിധി ചൊവ്വാഴ്ച

0
32

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ശ്രീറാം വെങ്കിട്ട രാമന്റെ ജാമ്യം റദ്ദാക്കണക്കണമെന സര്‍ക്കാരിന്റെ ഹരജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും.ശ്രീറാമിനെതിരെ നരഹത്യ കുറ്റം നിലനില്‍ക്കുമെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു

.അശ്രദ്ധമായും അമിത വേഗത്തിലും വണ്ടി ഓടിച്ചുവെന്നും കാര്‍ ബൈക്കിനെ 17 മീറ്റര്‍ ദൂരത്തേക്ക് ഇടിച്ചു തെറിപ്പിച്ചു വെന്നും സര്‍ക്കാര്‍ചുണ്ടിക്കാട്ടി .ശ്രീറാം മദ്യംകഴിച്ചുവെന്ന് കണക്കിലെടുക്കാതിരുന്നാല്‍ പോലും കുറ്റകൃത്യത്തിന് മതിയായ തെളിവുണ്ട് .സാധാരണക്കാരനല്ല അപകടമുണ്ടാക്കിയതെന്നും നിയമത്തെക്കുറിച്ച്‌ നല്ലവണ്ണം ബോധ്യമുള്ളആളാണ് അപകടം ഉണ്ടാക്കിയതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി .

തെളിവുകള്‍ ഇനിയും ശേഖരിക്കാനുണ്ട്.വീഴ്ചയുടെ പേരില്‍എസ് ഐ യെ സസ്‌പെന്റുചെയ്‌തെന്നും പ്രോസിക്യൂഷന്‍ ചുണ്ടിക്കാട്ടി. ശ്രീറാം തുടക്കം മുതല്‍ പോലിസിനെ തെറ്റിദ്ധരിപ്പിച്ചു. ശ്രീറാമിനെ കസ്റ്റഡിയില്‍ചോദ്യം ചെയ്യേണ്ടതുണ്ട് മജിസ്‌ട്രേറ്റ് മുഴുവന്‍ വസ്തുതകളും പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നുംസര്‍ക്കാര്‍ ബോധിപ്പിച്ചു