സാനിറ്ററി നാപ്കിന്‍ ദുരിതാശ്വാസ വസ്തുക്കളുടെ ലിസ്റ്റില്‍ പെടില്ലെന്ന് അസാം മന്ത്രി

0
167

അസാം; അടിയന്തര ദുരിതാശ്വാസ വസ്തുക്കളുടെ പട്ടികയില്‍ സാനിറ്ററി നാപ്കിന്‍ പെടുന്നില്ലെന്ന് അസാം മന്ത്രി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രൂക്ഷമായ കാലവര്‍ഷവും തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണിയും നിലനില്‍ക്കുന്നതിനിടെയാണ് അസാം മന്ത്രിയുടെ വിവാദ പ്രസ്താവന.

എല്ലാവര്‍ഷവും അസാമിലെ ജനങ്ങള്‍ വെള്‌ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയാറുണ്ട്. ക്യാമ്പുകളിലെത്തുന്ന സ്ത്രീകള്‍ സാനിറ്ററി നാപ്കിന്‍ ലഭിക്കാതെ ഏറെ വിഷമിച്ചിരുന്നു. സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്. ആര്‍ത്തവസമയത്ത് സ്ത്രീകള്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാനാ കുമായിരുന്നില്ലെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു.

ഇക്കാര്യത്തെക്കുറിച്ച് മന്ത്രിയുടെ പ്രതികരണം നേടിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഞെട്ടിക്കുന്ന മറുപടി ലഭിച്ചത് . സാനിറ്ററി നാപ്കിന്‍ അടിയന്തര ദുരിതാശ്വാസവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല എന്നായിരുന്നു പ്രതികരണം. മന്ത്രിയുടെ വാക്കുകള്‍ക്കെതിരെ സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ദുരിതാശ്വാസത്തെക്കുറിച്ചുള്ള അടിസ്ഥാനകാര്യങ്ങള്‍പോലും അറിയാത്തവരാണ് ഭരണാങികാരികള്‍ എന്ന വിമര്‍ശനവും ഉയരുന്നുണ്ട്