ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ രാവിലെ പുനരാരംഭിക്കും

0
24

വയനാട്: അതി ശക്തമായ മഴയെ തുടര്‍ന്ന് മേപ്പാടിയിലെ പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ രാവിലെ പുനരാരംഭിക്കും. ഉരുള്‍പൊട്ടല്‍ സംഭവിച്ച പ്രദേശത്തുള്ള 50 ലധികം ആളുകളെ കുറിച്ച്‌യാതൊരു വിവരവും ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലില്‍ 9 മൃതദേഹങ്ങളാണ് പുത്തുമലയില്‍ നിന്ന് കണ്ടെത്തിയത്.

രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ഒരാളെ പുത്തുമലയില്‍ നിന്ന് കണ്ടെത്തിയിരുന്നു. 24 മണിക്കൂര്‍ മണ്ണിനടിയില്‍ കിടന്നയാളെയാണ് ജീവന്റെ തുടിപ്പുമായി കണ്ടെത്തിയത്. ഇയാളെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റി.

വ്യാഴായ്ച വൈകീട്ടോടെയാണ് പുത്തുമലയില്‍ നാടിനെ നടുക്കിയ വന്‍ ദുരന്തമുണ്ടാകുന്നത്. വലിയ മല നിന്നിരുന്ന ഇടം ഇടിഞ്ഞ് താഴ്ന്ന് പ്രദേശമാകെ നിരപ്പായ അവസ്ഥയാണ് പുത്തുമലയില്‍ കാണാന്‍ കഴിയുന്നത്.