കവളപ്പാറയിൽ 63 പേരെ കാണാതായതായി ജില്ലാ ഭരണകൂടം

0
76

മലപ്പുറം:മലപ്പുറം കവളപ്പാറയിൽ 63 പേരെ കാണാതായതായി ജില്ലാ ഭരണകൂടം സ്‌ഥിരീകരിച്ചു. ഇതിൽ അഞ്ചു പേരുടെ മൃതദേഹങ്ങൾ കിട്ടിയിട്ടുണ്ട്. ബാക്കിയുള്ളവർ മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നതായാണ് അറിയുന്നത്. ഉരുൾപ്പൊട്ടലുണ്ടായി രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് കാണാതായവരുടെ എണ്ണത്തെ സംബന്ധിച്ച് അധികൃതരുടെ ഭാഗത്ത് നിന്നും സ്‌ഥിരീകരണമുണ്ടാകുന്നത്.

മണ്ണിനടിയിപ്പെട്ടവരിൽ ഇരുപത് കുട്ടികൾ ഉൾപ്പെട്ടതായാണ് വിവരങ്ങൾ ലഭിക്കുന്നത്. ശക്തമായ മഴയെ തുടർന്നും വെളിച്ചക്കുറവിനെ തുടർന്നും തിരച്ചിൽ ഇന്ന് അവസാനിപ്പിച്ചിരിക്കുകയാണ്. നാളെ പുലർച്ചയോടെ വീണ്ടും തിരച്ചിൽ ആരംഭിക്കും. അതിനിടെ രക്ഷാപ്രവർത്തനത്തിനിടയിൽ രണ്ട് തവണ ഉരുൾപൊട്ടിയിരുന്നു .ഇത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.