കവളപ്പാറ ഉരുള്‍പൊട്ടലില്‍ കവളപ്പാറയില്‍ നിന്ന് 6 മൃതദേഹങ്ങള്‍ കൂടി

0
89

മലപ്പുറത്ത് ഉരുള്‍പൊട്ടി വന്‍ദുരന്തമുണ്ടായ കവളപ്പാറയില്‍ ഇന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു . രക്ഷാപ്രവര്‍ത്തനത്തിനിടെ ഇന്ന് രണ്ടുവട്ടം ഉരുള്‍പൊട്ടി. മല കുത്തിയൊലിച്ചിറങ്ങിയ ഭാഗത്ത് തിരച്ചില്‍‌ നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. ഇടവിട്ട് മഴയും തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം കാര്യമായി മുന്നോട്ടു പോയിട്ടില്ല. ഇനിയും അന്‍പത്തിനാലുപേരെ കണ്ടെത്താനുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തില്‍ നാളെ തിരച്ചില്‍ വീണ്ടും തുടരും. വ്യാപകമായി തിരച്ചിലിനു പകരം വീടുകള്‍ ഉണ്ടായിരുന്ന സ്ഥലങ്ങള്‍ ഏകദേശം കണക്കാക്കി ആ ഭാഗത്ത് തിരച്ചിലിനാണ് ശ്രമം.

ഇന്ന് രാവിലെ 10.30 നും ഉച്ചകഴിഞ്ഞ് മൂന്നുമണിക്കും ഉരുള്‍പൊട്ടല്‍ ഉണ്ടായതിനാല്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സുരക്ഷയെ കരുതിയാണ് താത്കാലികമായി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. നില്‍ക്കുന്നിടം താഴ്ന്നുപോകുന്ന അവസ്ഥയിലാണ് ഉരുള്‍ പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങള്‍.