
ഡല്‍ഹി; കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായപ്പോള്‍, തര്‍ക്കം പരിഹരിക്കാന്‍ ”യുക്തിസഹമായ വഴികള്‍” ഉപയോഗിക്കാന്‍ താലിബാന് ഇന്ത്യയോടും പാകിസ്ഥാനോടും ആവശ്യപ്പെട്ടു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കപ്പെട്ടതില്‍ താലിബാന് ”കടുത്ത ദുഃഖം” പ്രകടിപ്പിക്കുമ്പോള്‍ ഇന്ത്യയോടും പാകിസ്ഥാനോടും ”മേഖലയിലെ അക്രമങ്ങള്‍ക്കും സങ്കീര്‍ണതകള്‍ക്കും വഴിയൊരുക്കുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കശ്മീരികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കരുതെന്നും താലിബാന് അഭ്യര്‍ഥിക്കുന്നു. .
” താലിബാന് യുദ്ധത്തില്‍ നിന്നും സംഘര്‍ഷത്തില്‍ നിന്നും കയ്പേറിയ അനുഭവങ്ങളാണ് നേടിയത്” പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്നും ‘യുക്തിസഹമായ പാതകളാണ് തെരഞ്ഞെടുക്കേണ്ടത് എന്നും താലിബാന് വക്താവ് സാബിഹുള്ള മുജാഹിദ് ദി ട്രിബ്യൂണിനോട് പറഞ്ഞു. കശ്മീര്‍ പ്രശ്നത്തെ അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല. മറ്റ് രാജ്യങ്ങള്‍ തമ്മിലുള്ള മത്സരത്തിന്റെ നാടകവേദിയായി അഫ്ഗാനിസ്ഥാനെ മാറ്റരുതെന്നും സാബിഹുള്ള പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനസംഘടിപ്പിക്കാനും ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിനെത്തുടര്‍ന്ന് പാകിസ്ഥാന് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തി. കശ്മീരില്‍ യുഎന്നിനോട് കൃത്യമായ പങ്ക് വഹിക്കണമെന്നും പാകിസ്ഥാന് ആവശ്യപ്പെട്ടിട്ടുണ്ട്.