കാ​സ​ർ​ഗോ​ഡ് ബ​ളാ​ൽ കോ​ട്ട​ക്കു​ന്നി​ൽ മ​ണ്ണി​ടിഞ്ഞു: മൂന്നു പേർ മണ്ണിനടിയിൽ പെട്ടു

0
66

കാ​സ​ർ​ഗോ​ഡ് : ജി​ല്ല​യി​ലെ വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ൽ ബ​ളാ​ൽ കോ​ട്ട​ക്കു​ന്നി​ൽ മ​ണ്ണി​ടിഞ്ഞു മൂന്നു പേർ മണ്ണിനടിയിൽ പെട്ടു.

ക്ഷേ​ത്ര​ പരിസാറാത്തതാണ് ഇന്ന് വൈ​കു​ന്നേരം മ​ണ്ണി​ടി​ഞ്ഞത്. അപകടത്തിൽ പെട്ട മൂന്നുപേരിൽ രണ്ട് പേരെ ര​ക്ഷ​പ്പെ​ടു​ത്തി. ഒ​രാ​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു. ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മുണ്ടാ യിരുന്നപാ​ല​വും ഒ​ലി​ച്ചു​പോ​യ നിലയിലാണ്.

പ്രദേശത്തു ശക്തമായ മഴ തുടരുകയാണ്.വടക്കന്‍ കേരളത്തില്‍ ഞായറാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട് . വയനാട് ,കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ റെഡ് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.