കേരള സര്‍ക്കാരിനെ വിമര്‍ശിച്ച്‌ വി. മുരളീധരന്‍

0
109

ന്യൂഡല്‍ഹി: കഴിഞ്ഞ തവണ ഉണ്ടായ പ്രളയത്തിന് കേന്ദ്രം അനുവദിച്ച 2047 കോടി രൂപയില്‍ 1400 കോടി കേരള സര്‍ക്കാര്‍ ഉപയോഗിച്ചില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇത്തവണ പ്രളയ സഹായമായി ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 52.27 കോടി രൂപ കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും വി.മുരളീധരന്‍ അറിയിച്ചു. യാതൊരു സഹായ അഭ്യര്‍ത്ഥനയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞ തവണ അനുവദിച്ച തുക അവരുടെ കൈവശം ഉണ്ടെന്നും കേരളത്തില്‍ പണത്തിന്റെ ദൗര്‍ലഭ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനം ആവശ്യപ്പെടുന്ന സഹായങ്ങളെല്ലാം കേന്ദ്രം നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തിന് ആവശ്യമായ സഹായം നല്‍കുന്നതിനായി കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ദുരന്തനിവാരണ വിഭാഗവുമായി താന്‍ നിരന്തരം ബന്ധപെട്ടു കൊണ്ടിരിക്കുകയാണെന്നും വി.മുരളീധരന്‍ പറഞ്ഞു.