
ഡല്‍ഹി : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് നടക്കും.പുതിയ അധ്യക്ഷനെ തെരഞ്ഞടുത്തക്കും . രാഹുലിന്റെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി തീരുമാനം ഇതുവരെ പിന്‍വലിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
മുന്‍ കേന്ദ്രമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ മുകുള്‍ വാസ്നിക് അദ്ധ്യക്ഷനായേക്കുമെന്നാണ് സൂചന. മഹാരാഷ്ട്രയില്‍ നിന്നുള്ള ശക്തനായ നേതാവാണ് മുകുള്‍ വാസ്നിക് . കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എന്‍.എസ്.യു.ഐയുടെ പ്രസിഡന്റായിരുന്ന വാസ്നിക് 25 വയസ്സുള്ളപ്പോഴാണ് ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യൂത്തുകോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുള്ള വാസ്നിക് യുപിഎ സര്‍ക്കാരില്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം നെഹ്രു കുടുംബത്തോട് അടുപ്പമുള്ള നേതാവ് കൂടിയാണ്.