ക്രിക്കറ്റ് താരങ്ങള്‍ക്കും ഇനി നാഡയുടെ കീഴില്‍ ഉത്തേജകമരുന്ന് പരിശോധന

0
69

ഡല്‍ഹി: ക്രിക്കറ്റ് താരങ്ങളും ഇനി മുതല്‍ എല്ലാ കായിക താരങ്ങളെപ്പോലെ ഉത്തേജക മരുന്ന്‌ പരിശോധനയ്ക്ക് വിധേയരാകും. ക്രിക്കറ്റ് താരങ്ങളെ ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി (നാഡ)യുടെ പരിശോധനകള്‍ക്ക് വിധേയരാക്കാന്‍ ബി.സി.സി.ഐ സമ്മതിച്ചു.

നാഡ ഡയറക്ടര്‍ ജനറല്‍ നവീന്‍ അഗര്‍വാളും ദേശീയ സ്പോര്‍ട്‌സ് സെക്രട്ടറി രാധേശ്യാം ജുലാനിയയും വെള്ളിയാഴ്ച ബി.സി.സി.ഐ. ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ രാഹുല്‍ ജോഹ്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലാണ് തീരുമാനം.

ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ നയങ്ങള്‍ ക്രിക്കറ്റ് ബോര്‍ഡിനും ബാധകമാണെന്ന വ്യവസ്ഥ ബി.സി.സി.ഐ. അംഗീകരിച്ചു. ഇതോടെ ബി.സി.സി.ഐ.യും ഒരു ദേശീയ സ്പോര്‍ട്‌സ് ഫെഡറേഷനായി മാറും. ബി.സി.സി.ഐ. വിവരാവകാശത്തിന്റെ കീഴില്‍ വരാനും സാധ്യത തെളിഞ്ഞു.