ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ അവധി ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നു മുഖ്യമന്ത്രി

0
90

തിരുവനന്തപുരം: പ്രളയസമാനമായ ദുരിതം പേറുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ അവധി ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നുള്‍പ്പെടെ മൂന്നു പൊതു അവധി ദിനങ്ങളാണ്.

ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു കിടക്കാന്‍ പാടില്ല. ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥരെയും കര്‍മ്മ രംഗത്തുണ്ടാകണം. ബന്ധപ്പെട്ട എല്ലാ ശ്രേണിയിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ചുമതല നിശ്ചയിച്ചു നല്‍കാനും എല്ലാ വകുപ്പുകളിലും ഓഫീസുകളിലും ഉദ്യോഗസ്ഥര്‍ക്കു പുറമെ, വാഹനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍മാരായ കലക്ടര്‍മാരുടെ ആവശ്യാനുസരണം ഈ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.