നെടുമ്പാശ്ശേരി വിമാനത്താവളം നാളെ തുറന്നേക്കും

0
78

കൊച്ചി:കനത്തമഴയെ തുടർന്ന് അടച്ച നെടുമ്പാശ്ശേരി വിമാനത്താവളം നാളെ തുറന്നേക്കും.വിമാനത്താവളത്തിൽ നിന്നും വെള്ളം പുറത്തേക്ക് കളയാനുള്ള ശ്രമം തുടരുകയാണ്. മറ്റ് ശുചീകരണ പ്രവർത്തികൾ എല്ലാം പൂർത്തിയാക്കി ഞായറാഴ്ച്ച മൂന്ന് മണിയോടെ വിമാനത്താവളം പ്രവർത്തനം ആരംഭിക്കുമെന്നാണ് സിയാൽ അധികൃതർ അറിയിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് യാത്ര നിർത്തിവച്ച മൂന്ന് വിമാനങ്ങൾ ഇവിടെ നിന്നും പുറപ്പെട്ടിട്ടുണ്ട്.

പെരിയാറിലെ ജലനിരപ്പ് താഴ്ന്നത് കൊണ്ടാണ് പെട്ടെന്ന് തന്നെ വിമാനത്താവളത്തിൽ നിന്നും വെള്ളമിറങ്ങിയത്. റൺവേയിൽ വെള്ളം കയറിയതിനെ തുടർന്ന് വ്യാഴാഴ്ചയാണ് വിമാനത്താവളം അടച്ചിട്ടത്. ഇതേ തുടർന്ന് നിർത്തി വച്ചിരുന്ന എയർ ടിക്കറ്റുകൾ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്.