നെയ്യാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു

0
79

കാട്ടാക്കട:ശക്തമായ മഴ കഴിഞ്ഞ ദിവസം പെയ്തതിനെ തുടർന്ന് അഗസ്ത്യവനത്തിൽ നിന്നുള്ള നീരൊഴുക്ക് വർധിച്ചു. ഇതേ തുടർന്ന് നെയ്യാർ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 81.250 മീറ്റർ ജലമാണ് നെയ്യാർഡാമിൽ ഉള്ളത്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 85.750 ആണ്. ജലനിരപ്പ് 83 ആയാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കും. നെയ്യാറിലേക്ക് ജലം നൽകുന്ന 15 നദികളിലും നല്ല നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. അതിനാൽ തന്നെ ജലനിരപ്പ് ഇനിയും ഉയരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.