പമ്പ കരകവിഞ്ഞു:റോഡ് ഗതാഗതം താറുമാറായി

0
96

തിരുവല്ല:കനത്ത മഴയെ തുടർന്ന് പമ്പാനദി കരകവിഞ്ഞൊഴുകുന്നു. ഇതേ തുടർന്ന് തിരുവല്ല -അമ്പലപ്പുഴ സംസ്‌ഥാന പാതയിൽ നെടുമ്പ്രം ഭാഗത്ത് റോഡിൻറെ മുക്കാൽ കിലോമീറ്ററോളം വെള്ളം കയറി. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം താറുമാറായി. കാറും ഇരുചക്ര വാഹനങ്ങളും ഏറെ ബുദ്ധിമുട്ടിയാണ് ഈ വഴിക്ക് പോകുന്നത്.

ജലനിരപ്പ് ഇനിയും ഉയർന്നാൽ വലിയ വാഹനങ്ങൾക്ക് ഇത് വഴി പോകാൻ സാധിക്കില്ല. അതെ സമയം ഈ പ്രദേശത്തെ ജനങ്ങൾ വീടൊഴിഞ്ഞു ആവശ്യവസ്തുക്കളുമായി മാറിപോകുകയാണ്. കഴിഞ്ഞ ദിവസം ചക്കുളത്തുകാവിന് സമീപത്തുള്ള വീടുകളിൽ വെള്ളം കയറിയിരുന്നു. ഇതേ തുടർന്ന് ഈ പ്രദേശത്തെ ജനങ്ങൾ മറ്റ് സ്‌ഥലങ്ങളിലേക്ക് മാറുകയാണ്. വെള്ളം കയറുന്ന സാഹചര്യത്തിൽ സുരക്ഷിതമായ സ്‌ഥലങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം .