
വയനാട്; ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ സൈന്യം തെരച്ചിലാരംഭിച്ചു. കണ്ണൂര്‍ ടെറിറ്റോറിയില്‍ ആര്‍മിയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. എന്നാല്‍ ശക്തമായ മഴ രക്ഷാദൗത്യത്തിന് വലിയ തിരിച്ചടിയാകുകയാണ്.

വെള്ളിയാഴ്ച എട്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. എത്ര പേരെ കാണാതായി എന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. പുത്തുമല നിവാസികളില്‍ ചിലരെയും കാണാനില്ല. ഇവരെ സംബന്ധിച്ച വിവരം ജില്ലാ അധികാരികള്‍ ശേഖരിച്ചുവരികയാണ്. വനം, പോലീസ്, ഫയര്‍ ആന്‍ഡ് റസ്ക്യൂ സേനാംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്.
