പ്രളയം : ഉദാരമായി സഹായിക്കുമെന്ന് ഗവർണറോട് കേന്ദ്ര ആഭ്യന്തര മന്ത്രി

0
89

തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരിതാശ്വാസ ത്തിനായി ഉദാരമായ സഹായം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഗവർണർ ജസ്റ്റിസ് പി സദാശിവത്തെ അറിയിച്ചു.

സംസ്ഥാന ത്തെ വെള്ളപ്പൊക്ക കെടുതികളെയും രക്ഷാ പ്രവർത്തനങ്ങളെയും നിലവിലെ പ്രളയ സ്ഥിതി യെയും കുറിച്ച് ഗവർണർ സദാശിവം ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് ഇക്കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ശ്രീ. അമിത് ഷായുമായി ഫോണിൽ സംസാരിക്കുകയും ഉരുൾ പൊട്ടൽ ബാധിത ജില്ലകളിൽ കൂടുതൽ സഹായം തേടുകയും ചെയ്തപ്പോഴാണ് ഈ ഉറപ്പു നൽകിയത്. വർദ്ധിച്ചുവരുന്ന മരണ സംഖ്യ, പ്രളയവും ഉരുൾ പൊട്ടലും മൂലം മാറിത്താമസിക്കേണ്ടി വരുന്നവരുടെ അവസ്ഥ , രക്ഷാപ്രവർത്തനത്തിൽ നേരിടുന്ന പ്രയാസങ്ങൾ, മഴ തുടർന്നാലുള്ള അപകടസാദ്ധ്യത, സേനയും കോസ്റ്റ് ഗാഡും മറ്റ് ഏജൻസികളും സർക്കാർ സംവിധാനത്തിനു നൽകുന്ന പൂർണ പിന്തുണ തുടങ്ങിയ കാര്യങ്ങൾ ഗവർണർ മന്ത്രിയെ ധരിപ്പിച്ചു.

രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി താനുമായി ഫോണിൽ ചർച്ചനടത്തിയതായും ഗവർണർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളിൽമുഖ്യമന്ത്രി ക്ക് എല്ലാ പിന്തുണ യുംവാഗ്ദാനം ചെയ്തതായും ഗവർണർ റിപ്പോർട്ടിൽ പറഞ്ഞു.