ബാണാസുരസാഗർ അണക്കെട്ട് 3 മണിക്ക് തുറക്കും

0
66

വയനാട് ബാണാസുര സാഗർ ഡാമിന്റെ ഷട്ടറുകൾ ഉച്ചയ്ക്ക് മൂന്ന് മണിയോടെ തുറക്കും.പരിസര പ്രദേശത്ത് താമസിക്കുന്നവർ ഒഴിഞ്ഞു മാറുന്നുണ്ട്. മഴ ശക്തമായതിനെ തുടർന്ന് ഭവാനി അണക്കെട്ടിന്റെ ഷട്ടർ തുറക്കും. കനത്തമഴയെ തുടർന്ന് ഭവാനിപ്പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം കോഴിക്കോട് നിന്നും വയനാട്ടിലേക്കും പാലക്കാട്ടേക്കുമുള്ള കെ എസ് ആർ ടി സി സർവീസുകൾ എല്ലാം നിർത്തലാക്കിയിട്ടുണ്ട്. റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പാലക്കാട് ജില്ലയിലേക്കുള്ള കെ എസ് ആർ ടി സി സർവീസ് താറുമാറായിരിക്കുകയാണ്.