ബാണാസുരസാഗർ ഡാം തുറന്നു

0
81

വയനാട്: കനത്തമഴയെ തുടർന്ന് വയനാട് ബാണാസുരസാഗർ ഡാം തുറന്നു. പരിസരപ്രദേശത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. പനമരം,കോട്ടത്തറ പ്രദേശത്ത് വസിക്കുന്നവർ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിലെല്ലാം അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട് .കബനി, മാനന്തവാടി,പനമരം എന്നീ പുഴയോരങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റി പാർപ്പിച്ചിട്ടുള്ളതിനാൽ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല എന്നാണ് അധികൃതർ പറയുന്നത് .