മുന്‍ തായിലന്റ് പ്രധാനമന്ത്രി യിംഗ് ലക് ഷിനവത്ര സെര്‍ബിയ പൗരത്വം നേടി

0
72

ബല്‍ഗ്രേഡ്; മുന്‍ തായിലന്റ് പ്രധാനമന്ത്രി യിംഗ് ലക് ഷിനവത്ര സെര്‍ബിയന്‍ പൗരത്വം നേടി. 2017 ആഗസ്റ്റില്‍ സൈനിക ഭരണ കൂടത്തിന്റെ കണ്ണുവെട്ടിച്ച് യിംഗ് ലക് ഷിനവത്ര തായ്‌ലന്റ് വിടുകയായിരുന്നു. അരി സബ്‌സിഡി കേസില്‍ ജയില്‍ശിക്ഷ ഉറപ്പായ സാഹചര്യത്തിലായിരുന്നു രാജ്യം വിട്ടത്.

യിംഗ് ലക്കിന് പൗരത്വം അനുവദിച്ച് കഴിഞ്ഞ ദിവസമാണ് ഉത്തരവായത്. ഇതുസംബന്ധിച്ച് സെര്‍ബിയന്‍ പ്രധാനമന്ത്രി അനാബ്രണാബിക് ഒപ്പിട്ട രേഖ സെര്‍ബിയന്‍ മാധ്യമമായ നെദല്‍ജിനിക് പ്രസിദ്ധീകരിച്ചിരുന്നു.