
കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ മേപ്പാടി പുത്തുമലയിൽ ഒൻപത് പേരെ കണ്ടെത്താനുണ്ടെന്ന് സി.കെ. ശശീന്ദ്രൻ എംഎൽഎ.ഇതേ തുടർന്ന് കാണാതായ 18 പേരെ കാണാതായിരുന്നു എന്നാൽ അതിൽ ഒൻപത് പേരുടെ മൃതദേഹം കണ്ടെടുത്തിയെങ്കിലും 9 പേരെ ഇനിയും കണ്ടെത്തിയില്ലെന്നു എം എൽ എ അറിയിച്ചു.
ഉരുൾപൊട്ടലിൽ നിരവധി വീടുകൾ മണ്ണിനടിയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് അതിഭീകര ഉരുൾപൊട്ടലുണ്ടായത്. രണ്ടു എസ്റ്റേറ്റു പാടിയും മുസ്ലിം പള്ളിയും അമ്പലവും മറ്റു സ്ഥാപനങ്ങളുംഉൾപ്പെടുന്ന പ്രദേശത്താണ് ഉരുൾപൊട്ടലുണ്ടായത് . പുത്തുമലയുടെ ഒരു ഒരു പ്രദേശം തന്നെ പൊട്ടി ഒഴുകുകയായിരുന്നു.