വയനാട്ടിലേക്ക് എംപി രാഹുല്‍ ഗാന്ധിയെത്തുന്നു

0
173

കോഴിക്കോട്: കേരളത്തില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ മഴക്കെടുതി വിലയിരുത്താന്‍ വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലേക്ക്. നാളെ വൈകുന്നേരത്തോടെ രാഹുല്‍ കോഴിക്കോട് എത്തുമെന്നാണ് വിവരം. കരിപ്പൂരില്‍ എത്തുന്ന രാഹുല്‍ മലപ്പുറം കളക്‌ട്രേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് തിങ്കളാഴ്ചയാകും വയനാട്ടിലെത്തുക.

വയനാട്ടിലാണ് ഇത്തവണ കാര്യമായ നാശനഷ്ടമുണ്ടായത് . മേപ്പാടി പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുടുങ്ങിയവരെ ഇനിയും പുറത്തെടുത്തുകഴിഞ്ഞിട്ടില്ല. രാഹുല്‍ഗാന്ധിയുടെ മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറം, വയനാട് കളക്‌ട്രേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും അദ്ദേഹത്തിന്റെ സന്ദര്‍ശനം.

കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.