
കഴിഞ്ഞ വർഷത്തെ പോലെ വലിയ ഡാമുകൾ തുറന്നുവിടേണ്ട സാഹചര്യം ഇപ്പോൾ നിലവിലില്ല എന്ന് വൈദ്യുത മന്ത്രി എം.എം. മണി. ഇടുക്കി, ഇടമലയാർ, കക്കി, പമ്പ ഡാമുകൾ തുറന്നു വിടുമെന്ന ആശങ്ക ആസ്ഥാനതെന്നു മന്ത്രി കൂട്ടിച്ചേർത്തു.
പ്രധാന ജലവൈദ്യുത പദ്ധതികളായ ഇടുക്കി 35, ഇടമലയാർ 45, കക്കി 34, പമ്പ 61 ശതമാനം വീതമാണ് നിറഞ്ഞിട്ടുള്ളത്. നിലവിൽ ഈ ഡാമുകളൊന്നും തുറക്കേണ്ട സാഹചര്യം ഇല്ല എന്നാണു മന്ത്രി ഫേസ്ബുക് വഴി അറിയിച്ചത്.
ഇന്ന് ഉച്ച കഴിഞ്ഞ് 3.00 മണി മുതൽ ബാണാസുര സാഗർ ഡാമിന്റെ ഷട്ടർ തുടർന്ന് ജലം മിതമായ തോതിൽ പുറത്തേക്ക് ഒഴുക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. കരമാൻ തോടിലെ ജലനിരപ്പ് നിലവിൽ ഉള്ളതിനേക്കാൾ 10 സെൻറീമീറ്റർ മുതൽ 15 സെൻറീമീറ്റർ വരെ വർദ്ധന ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ ഇരു കരകളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.