
നിലമ്പൂർ : 400 കുടുംബങ്ങൾ വനമേഖലയിൽ കുടുങ്ങി ക്കിടക്കുന്നു.നിലമ്പൂർ വാണിയംപുഴ മുണ്ടേരി വനമേഖലയിലാണ് സംഭവം. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെയാണ് ഇവിടെ കുടുങ്ങിയിട്ടുള്ളതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിൽ മറ്റുള്ള സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന മുണ്ടേരിപ്പാലം ഒലിച്ചു പോയിരുന്നു. മൂന്ന് കോളനികളിലെ ആളുകളാണ് കുടുങ്ങിയിരിക്കുന്നത്. ഒരു കോളനിയിൽ രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിച്ചിട്ടുണ്ട് രണ്ട് കോളനികളിലെ ആളുകളെ സംബന്ധിച്ച് യാതൊരു വിവരവും ഇത് വരെ
ലഭിച്ചില്ല. കാളികാവ് ഫോറസ്റ്റ് റേഞ്ച് വഴി മാത്രമേ സംഘത്തിന് വാണിയംപുഴയിൽ എത്തിച്ചേരാൻ സാധിക്കൂ. ഏറ്റവും ദുർഘടം പിടിച്ച പാതയാണിത്. അവിടെ കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്ററിൽ ഭക്ഷണം എത്തിക്കാനാണ് ശ്രമിക്കുന്നത്.
ചാലിയാർ പുഴ കരകവിഞ്ഞ് ഒഴുകുന്നതാണ് പ്രധാന പ്രശ്നം. എൻഡിആർഎഫ് സംഘം നേരത്തെ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും മലവെള്ളപ്പാച്ചിൽ കാരണം പ്രവർത്തനം