കെ.എം ബഷീറിന്റെ ഫോൺ ഇനിയും കണ്ടെത്തിയില്ല:ദുരൂഹത തുടരുന്നു

0
88

തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന വാഹനമിടിച്ചു കൊല്ലപ്പെട്ട കെ.എം ബഷീറിന്റെ ഫോൺ ഇനിയും കണ്ടെത്താനായില്ല. ബഷീറിന്റെ ഫോൺ കാൾ ലിസ്റ്റ് പരിശോധിച്ചാൽ അവസാനം വിളിച്ചത് ആരെയാണ്, അപകടം ഉണ്ടായ സമയം ഫോൺ വിളിക്കുകയായിരുന്നോ തുടങ്ങിയവയും അപകടം നടന്ന സമയവും മറ്റ് വിവരങ്ങളും അറിയാൻ സാധിക്കും.

കേസ് അന്വേഷിക്കുന്ന സംഘം സൈബർ സെല്ലിന് ഇതിനായി കത്ത് നൽകും. അപകട സ്‌ഥലത്ത് നിന്നും കണ്ടെത്തിയ വസ്തുക്കളിൽ നിന്നും ബഷീറിന്റെ ഫോൺ കണ്ടെത്തിയിരുന്നില്ല. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘ തലവൻ നർക്കോട്ടിക് എസി ഷീൻ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രീറാമിനെയും വഫയേയും ചോദ്യം ചെയ്തിരുന്നു. അപകടം അശ്രദ്ധ കൊണ്ടാണ് ഉണ്ടായതെന്നും താൻ മദ്യപിച്ചിരുന്നില്ലെന്നുമാണ് ശ്രീറാം അന്വേഷണ ഉദ്യോഗസ്‌ഥർക്ക്‌ നൽകിയ മൊഴി.