
യാങ്കോണ്‍: ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ഫൈനലിൽ.മ്യാൻമാറിൽവച്ച് നടന്ന അണ്ടർ 23 ഏഷ്യൻ ചാന്പ്യൻഷിപ്പിലാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്.
പാക്കിസ്ഥാനെ 21-25, 25-16, 25-22, 25-18 എന്ന നിലയിൽ കീഴടക്കിയാണ് ഫൈനലിൽ കടന്നത്.ചരിത്രത്തിലാദ്യമായി ലോക ചാന്പ്യൻഷിപ്പിനും ഇന്ത്യ യോഗ്യത നേടി. ഇന്ത്യ ഏഷ്യൻ ചാന്പ്യൻഷിപ്പിൽ ഫൈനലിൽ എത്തുന്നത് ഇതാദ്യമാണ്.ഫൈനലിൽ ഇന്ത്യയുടെ എതിരാളി ചൈനീസ് തായ്പെയിയാണ്