കോൺഗ്രസ് ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു

0
96

ഡൽഹി: കോൺഗ്രസ് ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധിയെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഓഗസ്റ്റ് 10 ശനിയാഴ്ച നടന്ന മീറ്റിങ്ങിലാണ് തീരുമാനം പാർട്ടി തലവൻ സ്ഥാനത്ത് നിന്ന് രാജി പിൻവലിക്കാൻ രാഹുൽ ഗാന്ധി വിസമ്മതിച്ചതിനെ തുടർന്നാണ് ഈ തീരുമാനം


സോണിയ ഗാന്ധിയെ ഇടക്കാല പ്രസിഡന്റായി ചുമതല യേൽക്കാൻ അഭ്യർത്ഥിക്കാൻ സിഡബ്ല്യുസി തീരുമാനിക്കുക യായിരുന്നു.നെഹ്‌റു കുടുംബത്തിന്റെ പുറത്ത് നിന്നും ഒരാളെ പ്രസിഡന്റ് ആകണമെന്ന രാഹുലിന്റെ ആവശ്യം തള്ളികൊണ്ടാ യിരുന്നു പ്രവർത്തക സമിതിയുടെ നടപടി.കോൺഗ്രസിനെ ഏറ്റവും കൂടുതൽ കാലം നയിച്ച പ്രസിഡന്റ് ആണ് സോണിയാഗാന്ധി.

Congress Working Committee unanimously names Smt. Sonia Gandhi as Interim President. pic.twitter.com/pqoZKZchqe— Congress (@INCIndia) August 10, 2019