
രാഹുല്‍ ഗാന്ധി ഇന്ന് ദുരിതബാധിത പ്രദേശങ്ങളിക്ക് സന്ദര്‍ശനം നടത്തും. വയനാട് ലോക്സഭാ മണ്ഡലത്തിലെ ദുരിതബാധിത മേഖലകളിലാണ് സന്ദര്‍ശനം നടത്തുക.
ഇന്ന് ഉച്ചയ്ക്കു രണ്ടു മണിക്ക് കരിപ്പൂരിലെത്തുന്ന രാഹുല്‍ നിലമ്പൂര്‍ കോട്ടക്കല്ല്, മമ്പാട് എം.ഇ.എസ് , എടവണ്ണപ്പാറ എന്നിവിടങ്ങളിലെ ദുരിതാശ്വാസക്യാംപുകളിൽ സന്ദർശിക്കും . മലപ്പുറം കലക്ടറേറ്റില്‍ നടക്കുന്ന അവലോകനയോഗത്തിലും രാഹുല്‍ പങ്കെടുക്കുന്നുണ്ട്.
കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ താമസിച്ച് തിങ്കളാഴ്ച രാലിലെ കല്പറ്റയിലെത്തി ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും തുടർന്ന് കൽപ്പറ്റ കല്കടറേറ്റിൽ നടക്കുന്ന അവലോകനയോഗത്തില്‍ രാഹുൽ പങ്കെടുക്കും