ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായമഭ്യർത്ഥിച്ച് കോഴിക്കോട് വയനാട് ജില്ലാ ഭരണകൂടങ്ങൾ

0
93

കോഴിക്കോട്/വയനാട് : കോഴിക്കോട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച് കോഴിക്കോട് വയനാട് ജില്ലാ ഭരണകൂടങ്ങൾ. കോഴിക്കോട് ജില്ലാ കളക്ടറുടെയും വയനാട് ജില്ലാ ഭരണകൂടത്തിന്റെയും ഫേസ്ബുക്ക് പേജിലൂടെയാണ് സഹായം ആവശ്യമെന്നു സന്ദേശം പങ്കുവെച്ചത്.

കേരളത്തിന്റെ തന്നെ ചരിത്രത്തിൽ ഇത്രയധികം ദുരിതപൂർണ്ണമായ ഒരു കാലാവസ്ഥ പ്രതിസന്ധി ഉണ്ടായിട്ടില്ല. എല്ലാം നഷ്ട്ടപ്പെട്ട ഒരു കൂട്ടം ആളുകളാണ് നമുക്ക് ചുറ്റും. എല്ലാവരുടെയും പിന്തുണയോടെയും സഹകരണത്തോടെയുമല്ലാതെ ഇത്തരം ഘട്ടങ്ങളെ അതിജീവിക്കാൻ കഴിയില്ല. അതിനായി പരസ്പര കരുതലിന്റെ മനസുണ്ടാവണം എന്ന സന്ദേശമാണ് ഈ അഭ്യർഥനകളിലൂടെ പങ്കുവെക്കുന്നത്.

ബന്ധപ്പെടേണ്ട നമ്പറുകളും, അവശ്യ വസ്തുക്കളുടെ ലിസ്റ്റും പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റുകളിൽ നൽകിയിട്ടുണ്ട്.