പ്രളയ ബാധിത പ്രദേശ സന്ദർശനം അമിത് ഷാ ബോധപൂർവം കേരളത്തെ ഒഴിവാക്കിയതെന്ന് സീതാറാം യെച്ചൂരി

0
119

ന്യൂ ഡല്‍ഹി : പ്രളയബാധിത സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തില്‍നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തെ മനപ്പൂര്‍വം ഒഴിവാക്കിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആരോപിച്ചു. ഞായറാഴ്ച മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച അമിത ഷാ മഴക്കെടുതി ഏറ്റവും രൂക്ഷമായ കേരളത്തില്‍ എത്തിയില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് സന്ദര്‍ശനം നടത്തിയതെന്നും പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.

കേരളത്തില്‍ എല്‍ഡിഎഫ് ഭരിക്കുന്നതിനാലാണ് അമിത് ഷാ സന്ദര്‍ശനം ഒഴിവാക്കിയതെന്നും സിപിഎം കുറ്റപ്പെടുത്തി. മഴക്കെടുതിയില്‍ ഇതുവരെ 72 പേര്‍ കൊല്ലപ്പെടുകയും മൂന്ന് ലക്ഷം പേരെ ഒഴിപ്പിക്കുകയും 1639 വീടുകള്‍ തകരുകയും ചെയ്തു. പ്രളയബാധിതമായ എല്ലാ സംസ്ഥാനങ്ങള്‍ക്കും മതിയായ ഫണ്ടും സഹായങ്ങളും ലഭ്യമാക്കണമെന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.