മരണം 83, സംസ്ഥാനത്ത് രണ്ടര ലക്ഷം പേർ ക്യാമ്പുകളിൽ

0
91

പേമാരിയും മണ്ണിടിച്ചിലും കേരളത്തിൽ ഇതുവരെ 83 ജീവൻ കവർന്നു. 

സംസ്ഥാനത്ത് 1413 ക്യാമ്പുകളിലായി 63,506 കുടുംബങ്ങളിലെ 2,55,662 പേർ കഴിയുന്നു. വൈകിട്ട് ഏഴു മണി വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 83 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.  

മലപ്പുറത്ത് 27, കോഴിക്കോട് 17, വയനാട് 12, കണ്ണൂർ 9, തൃശൂരും ഇടുക്കിയിലും അഞ്ച് വീതം, ആലപ്പുഴ, കോട്ടയം, കാസർകോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ രണ്ടു വീതം പേർ മരിച്ചതായാണ് റിപ്പോർട്ട്. 32 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 

കോഴിക്കോട് 245ഉം തൃശൂരിൽ 240ഉം ക്യാമ്പുകൾ പ്രവർത്തിക്കുന്നു. മലപ്പുറത്താണ് കൂടുതൽ പേർ ക്യാമ്പുകളിലുള്ളത് (56,661). കോഴിക്കോട് 53,815 പേരും തൃശൂരിൽ 43,819 പേരും ക്യാമ്പുകളിൽ കഴിയുന്നു.

സംസ്ഥാനത്ത് 838 വീടുകൾ പൂർണമായും 8,718 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.