കെവിൻ കേസില്‍ നാളെ വിധി

0
79

കോട്ടയം: കെവിൻ കേസില്‍ വിധി നാളെ. കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് അതിവേഗം വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്.കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കേസിൽ കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് ജ‍ഡ്ജി സി ജയചന്ദ്രൻ നാളെ രാവിലെ പത്ത് മണിക്ക് വിധി പറയും.

ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കോട്ടയം നട്ടാശേരി സ്വദേശി കെവിൻ കൊല്ലം തെൻമല സ്വദേശി നീനുവിനെ പ്രണയിച്ച് വിവാഹം ചെയ്തിന്‍റെ പേരിലാണ് കൊല ചെയ്യപ്പെട്ടത്. 2018 മെയ് 27 ന് പുലര്‍ച്ചെ മാന്നാനത്തെ ബന്ധു വീട്ടില്‍ നിന്നും നീനുവിന്‍റെ സഹോദരൻ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ട് പോയിട്ട് അടുത്ത ദിവസം രാവിലെ 11ന് പുനലൂര്‍ ചാലിയേക്കര ആറില്‍ മരിച്ച നിലയില്‍ കെവിനെ കണ്ടെത്തുകയായിരുന്നു.തട്ടിക്കൊണ്ടുപോയ സംഘം കെവിനെ കാറില്‍ വച്ച് അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസിൽ പറയുന്നു.