പിണറായി വിജയൻ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

0
97

വയനാട് : മുഖ്യമന്ത്രി ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. നാടിനാകെ വേദന ഉണ്ടാകുന്ന കാര്യങ്ങളാണിതെന്നും. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ നാം ഒന്നിച്ച് നേരിടുമെന്നും അദ്ദേഹം ദുരിതാശ്വാസ ക്യാമ്പിലെ സന്ദർശന വേളയിൽ പറഞ്ഞു.

ഉറ്റവരെയും, സർവ്വ സമ്പാദ്യവും നഷ്ട്ടപ്പെട്ട ദുഖിതരായവരാണ് എങ്കിലും നാം ഒന്നിച്ച് നിന്ന്, നേരിട്ട ബുദ്ധിമുട്ടുകളെയും കഷ്ട്ടപ്പാടുകളെയും

അതിജീവിക്കാം എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വയനാട് മേപ്പടിയിലെ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ദുരിതാശ്വാസ കേന്ദ്രം സന്ദർശിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

എല്ലാ കാര്യങ്ങൾക്കും സർക്കാർ ജനങ്ങൾക്കൊപ്പം ഉണ്ടാകും. ഇവിടെ എത്താൻ മാത്രമാണ് വൈകിയത് എല്ലാ കാര്യങ്ങളും ഏകോപിക്കുന്നതിൽ വീഴ്ച വന്നിട്ടില്ലെന്നും, ഇനിയും എല്ലാ പ്രവർത്തങ്ങൾക്കും സർക്കാർ ഒപ്പം ഉണ്ടാകും എന്നും അദ്ദേഹം വാക്ക് നൽകി.

പിണറായി വിജയൻ ജനങ്ങളോട് സംസാരിക്കുന്ന വീഡിയോ ഫേസ് ബുക്ക് പേജിൽ പങ്കു വച്ചിരുന്നു. അതിന്റെ പൂർണ്ണ രൂപം ലഭിക്കാനുള്ള ലിങ്കും ഒപ്പം ചേർക്കുന്നു ;