രക്ഷാപ്രവർത്തനത്തിനിടയിൽ മരിച്ച ലിനുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മമ്മൂട്ടി

0
230

മഴക്കെടുതി രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ അപകടത്തില്‍ മരിച്ച ലിനുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് നടന്‍ മമ്മൂട്ടി. ലിനുവിന്റെ അമ്മ പുഷ്പലതയെ നടന്‍ ഫോണില്‍ വിളിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്ന് അറിയിച്ച അദ്ദേഹം എന്ത് ആവശ്യമുണ്ടായാലും അറിയിക്കണമെന്നും പറഞ്ഞു.

മമ്മൂട്ടിയെ പോലുള്ള വലിയ മനുഷ്യന്റെ വാക്കുകള്‍ ആശ്വാസവും ധൈര്യവും നല്‍കുന്നുവെന്ന് ലിനുവിന്റെ ജ്യേഷ്ഠന്‍ ലാലു പ്രതികരിച്ചു. ലിനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കേരളാ പൊലീസ് പുറത്തിറക്കിയ അനുശോചനക്കാര്‍ഡ് മമ്മൂട്ടി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ‘പ്രളയകാലത്തെ കണ്ണീരോര്‍മ്മയായി ലിനു, അന്യന്റെ ജീവന് വേണ്ടി സ്വജീവന്‍ വെടിഞ്ഞ മനുഷ്യസ്‌നേഹിക്ക് ആദരാഞ്ജലികള്‍’ എന്നാണ് ലിനുവിന്റെ ചിത്രം വെച്ച കാര്‍ഡിലുള്ളത്.