അഭിനന്ദന്‍ വര്‍ധമാന് വീർചക്ര

0
70355

ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീർചക്ര ബഹുമതി നൽകി. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര്‍ചക്ര. യുദ്ധ മുഖത്ത് ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത പരിഗണിച്ചാണ് വ്യോമസേനയാണ് അഭിനന്ദനെ വീര്‍ ചക്രയ്ക്ക് ശുപാര്‍ശ ചെയ്തത്.

കൂടാതെ വ്യോമസേന സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാള്‍ യുദ്ധ സേവ മെഡലിന് അര്‍ഹനായി. ബാലാകോട്ട് ആക്രമണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതിനാണ് എയര്‍ ഫോഴ്‌സ് സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാള്‍ യുദ്ധസേവാ മെഡലിന് അര്‍ഹനായത്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

ഫെബ്രുവരി 27നായിരുന്നു പുൽവാമ ചാവേര്‍ ആക്രമണത്തിന് തിരിച്ചടിയായി ബാലകോട്ടില്‍ ഭീകരുടെ താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചത്. ഈ പോരാട്ടത്തിൽ ബാലക്കോട്ട് ഭീകരരുടെ വിമാനം വെടിവെച്ചിട്ട ശേഷം അഭിനന്ദൻ പാകിസ്താന്റെ പിടിയിലായിരുന്നു. വിമാനതിന്റെ യന്ത്രതകരാര്‍ മൂലം പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ പറക്കൂട്ടില്‍ ഇറങ്ങിയ അഭിനന്ദനെ പാക്ക് സൈന്യം പിടികൂടുകയായിരുന്നു. മൂന്ന് ദിവസം നീണ്ട നയതന്ത്ര ഇടപെടലിന് ശേഷമാണ് പാക്കിസ്ഥാന്‍ അഭിനന്ദനെ മോചിപ്പിച്ചത്