എം.എ. യൂസഫലി 5 കോടിയും കല്യാൺ ജൂവലറി 1 കോടിയും ദുരിതാശ്വാസ നിധിയിലേക്ക് നൽകും

0
70333

തിരുവനന്തപുരം : കേരളം മഴ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ സഹായഹസ്തവുമായി വ്യവസായികളും. എം.എ. യൂസഫലി 5 കോടി രൂപയും കല്യാൺ ജൂവലറി ഒരുകോടിയും ദുരിതാശ്വാസ നിധിയിലേക്ക് നൽകും.

കാലവർഷക്കെടുതി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാൻ സുമനസ്സുകൾ മുന്നോട്ടു വരികയാണ്.
ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയരക്ടറുമായ എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകാം എന്നറിയിച്ചു.

കല്യാൺ ജൂവലറി ഒരുകോടി രൂപയും നൽകും. മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഇവർ ഇക്കാര്യം അറിയിച്ചത്.