
തിരുവനന്തപുരം : ജില്ലാ പ്ലാനിങ് ഓഫീസില്‍ ഐ.ടി. വിദഗ്ധന്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിൽ ഒഴിവുകൾ. പ്രസ്തുത തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
ഐ.ടി. വിദഗ്ധന്‍ തസ്തികയ്ക്ക് ഐ.ടി./കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക്. അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് ഡി.സി.എ., മലയാളം/ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ വേണം.
താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 29-ന് കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനിലെ എം.പി. ലാഡ്സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്തണം. ഐ.ടി. വിദഗ്ധന്‍ തസ്തികയിലേക്ക് രാവിലെ 9.30 മുതല്‍ ഒരുമണിവരെയും ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് 4.30 വരെയുമാണ് അഭിമുഖം. ഫോണ്‍: 0471-2731317.