പി.എസ്.സി പരീക്ഷ തട്ടിപ്പ്: പ്രതികളായവർക്ക് ലഭിച്ചത് ഒരേ കോഡിലുള്ള ചോദ്യപേപ്പർ

0
70287

തിരുവനന്തപുരം: പി.എസ്.സി നടത്തിയ പരീക്ഷയിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായവർക്ക് ലഭിച്ചത് ഒരേ കോഡിലുള്ള ചോദ്യപേപ്പർ. കേരള പൊലീസ് കോൺസ്‌റ്റബിൾ നിയമനത്തിന് വേണ്ടി പി.എസ്.സി നടത്തിയ പരീക്ഷയിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായവർക്ക് ഒരേ കോഡിലുള്ള ചോദ്യപേപ്പർ ലഭിച്ചതിൽ ദുരൂഹത വർദ്ധിക്കുന്നു.

സംഭവത്തിൽ പ്രതികളായവർ വിവിധ സെന്ററുകളിലാണ് പരീക്ഷ എഴുതിയതെങ്കിലും മൂന്ന് പേർക്കും സി കോഡിലുള്ള ചോദ്യപേപ്പറാണ് ലഭിച്ചത്. സാധാരണ ഗതിയിൽ പി.എസ്. സി പരീക്ഷയ്ക്ക് നാലു തരം കോഡുകളിലുള്ള ചോദ്യപേപ്പറാണ് കിട്ടുക. ഒരു ഹാളിലുള്ള 20 ഉദ്യോഗാർത്ഥികൾക്ക് വ്യത്യസ്ത കോഡുകളാണ് ലഭിക്കുക. പലയിടത്തും പരീക്ഷയെഴുതിയിട്ടും ഒരേ കോഡ് തന്നെ ലഭിച്ചതാണ് സംശയത്തിന് ഇടയാക്കിയത്. ഇക്കാര്യം പി.എസ്,.സി അന്വേഷിക്കുമെന്നാണ് വിവരം.