പോൺ രംഗത്തെ പ്രതിസന്ധികൾ പങ്കുവച്ച് മിയ ഖലീഫയുടെ തുറന്നുപറച്ചിൽ

0
70495

പോണ്‍ സിനിമകളില്‍ നിന്ന് ഒന്നും സമ്പാദിക്കാനിയിട്ടില്ലെന്ന് പ്രമുഖ പോണ്‍ താരം മിയ ഖലീഫ. എട്ടു ലക്ഷത്തോളം രൂപ മാത്രമാണ് തനിക്കു പോണ്‍ സിനിമകളില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടുള്ളതെന്ന് മിയ പറഞ്ഞു. മേഗൻ അബോട്ടുമായുള്ള യൂ ട്യൂബ് അഭിമുഖത്തിലാണ് ലെബനീസ് താരത്തിന്റെ വെളിപ്പെടുത്തല്‍.

പലരും വിചാരിക്കുന്നത് പോണ്‍ സിനിമകളില്‍നിന്നു തനിക്ക് ധാരാളം പണം സമ്പാദിച്ചിട്ടുണ്ടെന്നാണ്. ഇത് തികച്ചും തെറ്റാണ്. ആകെ പന്ത്രണ്ടായിരത്തോളം ഡോളര്‍ (എട്ടു ലക്ഷത്തോളം രൂപ) മാത്രമാണ് ഇതില്‍നിന്ന് കിട്ടിയിട്ടുള്ളത്. അതിനു ശേഷം ഒരു വരുമാനവുമില്ലെന്ന് മിയ അഭിമുഖത്തിൽ പറയുന്നു.

അഞ്ചു വര്‍ഷമായി താന്‍ പോണ്‍ സിനിമാ രംഗം വിട്ടിട്ടിലെന്ന് മിയ പറയുന്നു. അതിനു ശേഷം മറ്റൊരു ജോലി കണ്ടെത്താനായിട്ടില്ല. ജോലി തരാന്‍ പലരും മടിക്കുന്നുണ്ടെന്നും മിയ പറഞ്ഞു. മിയ തന്നെ അഭിമുഖം ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവച്ചിട്ടുണ്ട്.