ഭിന്നശേഷിയുള്ളവരുടെ ട്വന്റി 20 ഇന്ത്യക്ക് ലോക സീരീസ് കിരീടം

0
70337

ലണ്ടന്‍ : ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച ട്വന്റി ട്വന്റി ലോക സീരീസ് കിരീടം ഇന്ത്യയ്ക്ക്. ആതിഥേയരായ ഇംഗ്ലണ്ടിനെ ഫൈനലില്‍ ഇന്ത്യ 36 റണ്‍സിന് പരാജയപ്പെടുത്തി. ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 180 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യയെ ചാമ്പ്യന്മാരാക്കിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കുവേണ്ടി മധ്യനിര ബാറ്റ്സ്മാനായ ആര്‍.ഡി സാന്റെ ഹാഫ് സെഞ്ചുറി നേടി. ഓപ്പണര്‍ കെ.ഡി. ഫനാസി(36) വിക്രാന്ത് കെനി(29) എസ്. മഹേന്ദ്രന്‍(33) എന്നിവരും മികച്ച പിന്തുണ നല്‍കി.

ഇംഗ്ലണ്ടിനുവേണ്ടി ലിയാം ഒബ്രിയന്‍ 35 റണ്‍സ് വിട്ടുനല്‍കി 2 വിക്കറ്റുവീഴ്ത്തി. തുടക്കം മുതല്‍ വിക്കറ്റ് വീണതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനായി എ.ജി. ബ്രൗണ്‍ (44) മാത്രമാണ് പൊരുതിയത്.